Sunday, 8 December 2013

കുമാരനാശാൻ

                                                        


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മലയാളകവിത സഞ്ചരിച്ച പരിവര്‍ത്തനത്തിന്റെ വിപ്ലവവപഥം തെളിയിച്ചെടുക്കുന്നതില്‍ കുമാരനാശാന്റെ കവിതകള്‍‌ വഹിച്ച പങ്ക് നിസ്തുലമാണ്‌.
ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വവും മദ്രാസ് കൊല്‍‌കത്ത, ബാംഗ്ലൂര്‍‌ എന്നിവിടങ്ങളില്‍‌ നിന്നായി ലഭിച്ച വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ ഭാഷയേയും ആശയങ്ങളേയും ആവിഷ്കരണപാടവത്തേയും പുഷ്ടിപ്പെടുത്തി. പുതിയൊരു വീക്ഷണകോണിലൂടെ മലയാളത്തിന്റെ ആത്മാവിനെ കണ്ടെത്താനും അറിയാനും കവിതയിലൂടെ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍‌ക്ക് പ്രചോദകമായിരുന്നത് കേരളത്തിനു വെളിയില്‍‌ അദ്ദേഹം ചിലവഴിച്ച മൂന്നരവര്‍‌ഷങ്ങളായിരുന്നു എന്നു പറയാം.
ആത്മീയവും സദാചാരനിരതവും ആയ ആശയങ്ങളെ സുന്ദരമായും ഭാവതീവ്രമായും അതേസമയം ലളിതമായും ആവിഷ്കരിയ്ക്കുക എന്നതായിരുന്നു ആശാന്റെ രചനാരീതി. സ്തോത്രങ്ങളൂം കീര്‍‌ത്തനങ്ങളും രചിച്ച് കാവ്യലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച ശേഷമാണ്‌ കാല്പനികഭംഗി തുളുമ്പുന്ന തന്റെ പ്രശസ്തകൃതികള്‍‌ അദ്ദേഹം രചിക്കുന്നത്. മലയാളകാവ്യചരിത്രത്തില്‍ 'ഒരു വീണപുവ്‌‌" തുടങ്ങിയ കവിതകളുടെ സ്ഥാനം അദ്വിതീയമാണ്‌.‌
ജനനം ,തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലെ തൊമ്മന്‍‌വിളാകം എന്ന കടലോരഗ്രാമം.
മാതാവ്‌ കാളിയമ്മ ,പിതാവ്‌ നാരായണന്‍ .
എസ്.എന്‍ ഡി.പി യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 'പ്രതിഭ' എന്ന പേരില്‍‌ ഒരു മാസിക നടത്തിയിരുന്നു.

പ്രധാന കൃതികള്‍‌: വീണ‍പൂവ്‌, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി
1924 ജനുവരി 26 ന്‌ പല്ലനയാറ്റില്‍‌വെച്ചുണ്ടായ റെഡിമര്‍‌ ബോട്ടപകടത്തില്‍‌ മൃതിയടഞ്ഞു

പൂമ്പാറ്റകൾക്ക് ഇഷ്ടമുളള പൂക്കൾ കണ്ടെത്തിയോ?

പൂമ്പാറ്റകൾക്ക്  ഇഷ്ടമുളള പൂക്കൾ കണ്ടെത്തിയോ?
ഇല്ലെങ്കിൽ കണ്ടോളു
തെറ്റി പ്പൂവ്


ബന്തിപ്പൂവ്
അരിപ്പൂവ് 
കൃഷ്ണകിരീടം 


                          വില കൊടുത്ത് വാങ്ങേണ്ട തില്ലാത്ത  ഈ സസ്യങ്ങള നട്ടു വളർത്തി നമുക്ക് പൂമ്പാറ്റകൾ ക്കായ് ഒരു പൂന്തോട്ടം നിർമിക്കാം . പൂമ്പാറ്റകൾ തേൻ  കുടിക്കുന്നതും പരാഗണം നടത്തുന്നതും കണ്ടു രസിക്കാം . പൂമ്പാറ്റകളുടെ മുട്ടകളെയും അവ വിരിഞ്ഞ്  ഉണ്ടാകുന്ന ലാർവ കളെയും അവയുടെ സമാധി രൂപത്തെയും അവ പൂമ്പാറ്റകൾ ആകുന്നതും നിരീക്ഷിക്കാം
നിങ്ങളുടെ കണ്ടെത്തലുകൾ നിങ്ങളുടെ സ്കൂൾ ബ്ലോഗിൽ  ചേർക്കുമല്ലോ

 ലാർവകൾ എന്താണ് ആഹാരമാക്കുന്നത്?
എല്ലാ ലാർവകളും ഒരേ ഭക്ഷണമാണോ ഇഷ്ടപ്പെടുന്നത്? കണ്ടെത്തി കമെന്റ് ആയി ചേർക്കു

Food adulteration

           ഏഴാം ക്ലാസ്സിലെ ആരോഗ്യം സമ്പത്ത് എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി എന്തെല്ലാം ചെയ്യാം ? കുട്ടികളുടെ തെറ്റായ ഭക്ഷണ രീതി പാടെ മാറ്റുന്ന, വീടുകളിൽ സുരക്ഷിത ഭക്ഷണം  ഉറപ്പാക്കുന്ന  ഒരു പാഠമായി അത് മാറ്റിക്കൂടെ? നമുക്ക് ചില പ്രവർത്തനങ്ങൾ ചെയ്യാം   മായം ചേർക്കൽ സർവസാധാരണം ആണല്ലോ ?  ഇതാ  ഏഴാം ക്ലാസ്സിലെ ആരോഗ്യം സമ്പത്ത് എന്ന പാഠഭാ ഗവുമായി ബന്ധപ്പെടുത്താവുന്ന കുറെ അറിവ് .

 മായം ചേർക്കപ്പെടുന്ന ചില വസ്തുക്കളും  അവയുടെ ദൂഷ്യ ഫലങ്ങളും 

ഇനം                               മായം  ചേർക്കുന്ന വസ്തു                          ദോഷം 
അരി                                കല്ലു , മണ്ണ് റെഡ് ഓക് സൈഡു           ക്യാൻസർ , ആ മാശയരോഗങ്ങൾ
തുവരപ്പരിപ്പ്                    ടെട്രസിൻ   നിറം , കേസരി പരിപ്പ്       ക്യാൻസർ ,ആമാശയരോഗങ്ങൾ
                                                                                                         പെരുമുട്ട് വാതം
എത്തക്കായ്‌ ചിപ്സ്       ടെട്രസിൻ                                                   ആമാശയരോഗങ്ങൾ
ബിരിയാണി                  ടെട്രസിൻ                                                   ആമാശയരോഗങ്ങൾ
 ഇറച്ചി                          APnt\mtamt«m                             ക്യാൻസർ
 പഴവർഗങ്ങൾ          കാർബൈഡുഗ്യാസ്                                     ശ്വസിക്കുന്നത് പോലും അപകടം
വെളിച്ചണ്ണ                  റബ്ബർ എണ്ണ, മരോട്ടി എണ്ണ,  പാം ഓയിൽ   ഞരമ്പ്‌ കളെ ബാധിക്കുന്നു
ഫാസ്റ്റ് ഫുഡ്‌               കൃത്രിമകളറുകൾ                                        മഹോദരം, റെക് റ്റം ക്യാൻസർ
മധുര പലഹാരങ്ങൾ   സാക്കറിൻ, ഡൾസിൻ                                ക്യാൻസർ
ഭക്ഷ്യ എണ്ണ                 ലിക്വിഡ് പാരഫിൻ                                ക്യാൻസർ,  കയ് കാൽ  തളർച്ച
പാൽ                             ശുചിയല്ലാത്ത ജലം                              വയറുകടി കോളറ
പഞ്ചസാര                   സോഡാക്കാരം , ചോക്കുപൊടി             ക്യാൻസർ, ത്വക്ക് രോഗങ്ങൾ
                                                                                                       ഉദര രോഗങ്ങൾ
മഞ്ഞൾ                      ലെഡ് ക്രോമേറ്റ്                                       കയ് കാൽ  തളർച്ച,
                                                                                                      ആമാശയത്തിനുള്ളിൽ  ആവരണം
മല്ലി പൊടി                  അറക്ക പൊടി                                            ഉദര രോഗങ്ങൾ
ഐസ് ക്രീം                 പെപോ റെനാൽ                                     എലി വിഷമാണ്

 ഇനിയും ഏ റെ  മായം ചേർക്കലുകൾ  കണ്ടെത്തുവാൻ കുട്ടികളോട് ആവശ്യ പ്പടു. ഒരു സെമിനാർ ആവാം .  സെമിനാർ  റിപോർട്ട്   സ്കൂൾ ബ്ലോഗിൽ  ചേർക്കു
ഒരു പ്രൊജക്റ്റ്‌ ആവാം
വീട്ടിൽ   മായം ചേർന്ന എന്തെല്ലാം തരം വസ്തുക്കള ഉപയോഗിക്കുന്നു?
കണ്ടെത്തിയ ശേഷം ചില ബോധവത്കരണ പ്രവർത്തനങ്ങൾ ആകാമല്ലോ
എന്തെല്ലാമാണ് നിങളുടെ സ്കൂളിൽ ചെയ്യുന്നത് ?ബ്ലോഗിൽ ചേ ർക്കു .കൂടുതൽ പ്രവര്ത്തനങ്ങളും ആശയങ്ങളും അടുത്ത പോസ്റ്റിൽ .

School krishy club 2013

കൃഷിയുടെ പാഠങ്ങൾ  കൃഷിയിലൂടെ


തഴുത്തല മുസ്ലിം യു പി എസിലെ കുട്ടികൾ കാർഷിക ക്ലബ് പ്രവർത്തനങ്ങളിൽ



"ദേ ഇങ്ങനെയാണ് വെണ്ട നടാൻ കുഴി എടുക്കേണ്ടത്" . കൃഷി ഓഫീസർ ശ്രീ സജീവ്‌ കുട്ടികൾക്ക് നിർദ്ദേ ശ ങ്ങളും സഹായവുമായി  കൃഷിയിടത്തിൽ






"ഇങ്ങനെ അല്ലെ സാറേ ? കുഴിക്ക് ആഴം ഇത് മതിയോ ?" കുട്ടികൾ  കൃഷിയിടത്തിൽ പ്രായോഗിക പാഠങ്ങളിൽ .





കുട്ടികൾക്ക് സഹായവും പ്രോത്സാഹനവും നിർദ്ദേ ശ ങ്ങളും നല്കി ബിജുസാറും സജീവ്‌ സാറും കുട്ടികൾക്ക് ഒപ്പം

ഈ പ്രവർത്തനത്തിലൂടെ അവർ ലക്ഷ്യമിടുന്നത്  താഴെ കാണിക്കുന്നു
1 കുട്ടികൾ അധ്വാനത്തിന്റെ മാഹാത്മ്യം  തിരിച്ചറിയുന്നു
2. വിവിധ വിളകളുടെ കൃഷി രീതി പഠിക്കുന്നു
3 നടീൽ വസ്തുക്കൾ എന്തെല്ലാം എന്ന് പഠിക്കുന്നു
4 വിത്ത് മുളക്കാൻ ഉള്ള സാഹചര്യങ്ങൾ പഠിക്കുന്നു
5 വിവിധ തരം  പച്ചക്കറികൾ, അവയുടെ പ്രത്യേകതകൾ , ഉലപാദന രീതികൾ  പരാഗണം ,    വിത്ത് ഉല്പാദനം ,വിളകളെ ആക്രമിക്കുന്ന കീടങ്ങൾ , അവയുടെ നിയന്ത്രണ മാർഗങ്ങൾ എന്നിവ യെ ക്കുറിച്ച് ധാരണ നേടുന്നു
6 ഒരുമിച്ചു പ്രവർത്തിക്കാൻ ഉള്ള മനോഭാവം , സഹകരണം, നേത്രുത്വ ഗുണം,തുടങ്ങിയവ കുട്ടികളിൽ വികസിക്കുന്നു
7 കുട്ടികളുടെ കായിക ക്ഷമത വർദ്ധിക്കുന്നു
8 കാര്ഷിക സംസ്കാരം വികസിക്കുന്നു

 ബിജു സാറിനും സജീവ്‌ സാറിനും അഭിനന്ദനങ്ങൾ