Tuesday, 4 March 2014

















ONAM 2013


dzsgzfhghjgjgr












ONAM SPECIAL RICEE




വിനോദ യാത്രാ റിപ്പോര്‍ട്ട് 2014

വിനോദ യാത്രാ റിപ്പോര്‍ട്ട്


കാടും കാട്ടാറും കാണാന്‍ അവസരമൊരുക്കി ഒരു പഠനയാത്രാനുഭവം പകര്‍ന്ന ഞങ്ങളുടെ അധ്യാപകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് "ഒരു മഹാസംസ്കൃതിയുടെ ഇരിപ്പിടങ്ങളായ ഇത്തരം ആവാസവ്യവസ്ഥകള്‍ നിലനിര്‍ത്താന്‍ അതിന്റെ പച്ച വിരിപ്പില്‍ സുഷിരങ്ങള്‍ വീഴാതെ" നോക്കാനുളള കടമ ഏറ്റെടുക്കാമെന്ന പ്രതിജ്ഞയോടെ നിങ്ങളുടെ വായനാനുഭവത്തിനായി ഈ ലഘുയാത്രവിവരണം അവതരിപ്പിക്കുന്നു.
                                                മകരതണുപ്പിന്റെ കുളിര് നിറഞ്ഞപ്രഭാതം. അരുണകിരണങ്ങള്‍ നിറഞ്ഞ് തുടങ്ങിയിട്ടും അകലാത്ത തണുപ്പില്‍ കൂട്ടുകാരും രക്ഷിതാക്കളും എത്തിച്ചേര്‍ന്നു. ചെറുത് സൗന്ദര്യമുളളതാണെന്ന് ആരു പറഞ്ഞാലും, അത് നേരിട്ട് കണ്ടത് ഞങ്ങള്‍ക്ക് യാത്ര പോകാനുളള ആ ചെറിയ സുന്ദരിമാരെ രണ്ടുപേരെയും കണ്ടപ്പോഴാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും രണ്ട് വണ്ടികളിലായി കയറി സമയം 6:45. വണ്ടികള്‍ മുന്നോട്ട് നീങ്ങിനിരപ്പായ റോഡില്‍ തിരക്കില്ലാത്ത സമയത്തെ യാത്ര. ഞങ്ങള്‍ മാത്രമാണ് ഇന്ന് റോഡിലുളളത് എന്ന തോന്നലുണ്ടാക്കി. പക്ഷേ അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും കഥ മാറിതുടങ്ങി. മനസില്‍ ഭാവന ചേക്കേറി തുടങ്ങി. പക്ഷേ യാഥാര്‍ത്ഥ്യം ഭാവനയെ വെല്ലുന്നതായിരുന്നു. അത്രയ്ക്കുണ്ട് പൊന്‍മുടിയിലേക്കുളള പാതകള്‍. ഹരിതാഭവും തണുപ്പുളളതുമായ അന്തരീക്ഷം. നിരന്നു നില്‍ക്കുന്ന വനപുഷ്പങ്ങള്‍ . നീര്‍ച്ചാലുകള്‍ കൊണ്ട്  അരഞ്ഞാണം കെട്ടിയ കുന്നുകള്‍. കുഞ്ഞരുവികളിലൂടെ ഒഴുകുന്നകണ്ണാടിവെളളം. ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലൂടെ ഒഴുകിപോകുന്ന ജലത്തിന് ശാന്തപ്രകൃതം. മനോഹരമായ തെയിലതോട്ടങ്ങളും മത്ത് പുതച്ച താഴ്വാരങ്ങളും. പൊന്‍മുടിയുടെ സൗന്ദര്യം കൂട്ടുന്നു. തിരുവനന്തപുരം ജില്ലയുടെ വടക്ക്കിഴക്കായി സ്ഥിതിചെയ്യുന്ന ഈ മലമ്പ്രദേശം സമുദ്രനിരപ്പില്‍ നിന്നും 610 മീറ്റര്‍ ഉയരത്തിലാണ്. അറബിക്കടലിന് സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്‍മുടിയില്‍ വര്‍ഷത്തില്‍ മിക്കസമയവും തണുപ്പും മൂടല്‍ മഞ്ഞുമാണ്. ഞങ്ങള്‍ പൊന്‍മുടിയിലെത്തിയപ്പോള്‍ സമയം 10 മണി. തണുപ്പിനേയും ആവാഹിച്ച് ശക്തമായ കാറ്റ് വീശിഎത്തി ഞങ്ങളെ സ്വീകരിച്ചു. ആ മഞ്ഞിലും കാറ്റിലും, വലിയ പാറപുറത്തിരുന്ന് ഞങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചു.
ആദിവാസികള്‍ ശേഖരിച്ചു നല്‍കുന്ന തേന്‍, മറ്റു കാട്ടുവിഭവങ്ങള്‍ ഇവിടെ വിപണനം നടത്തുന്നു. ആദിവാസികളുടെ ക്ഷേമത്തിനായി ഈ വിപണനകേന്ദ്രം പ്രവര്‍ത്തിക്കുന്നു. കാണിക്കാര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് ഇവടത്തെ വനവാസികള്‍. മലദൈവങ്ങള്‍ പൊന്നുസൂക്ഷിക്കുന്ന മലയായതിനാല്‍ പൊന്‍മുടി എന്ന പേര് വന്നതെന്നാണ് ഇവരുടെ വിശ്വാസം. കല്ലാ, മീന്‍മുട്ടിവെളളച്ചാട്ടം, അഗസ്ത്യകൂടം എന്നിവ ഈ പ്രദേശത്തെ ആകര്‍ഷണകേന്ദ്രങ്ങളാണ്. ഇന്ന് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ടൂറിസ്റ്റ്കേന്ദ്രരങ്ങളില്‍ ഒന്നാണ് പൊന്‍മുടി. സമയം 12 മണി.
            കാഴ്ച്ചയ്ക്ക് കുളിര്പകരുന്ന പൊന്‍മുടിയോട് ഞങ്ങള്‍ക്ക് യാത്ര പറയാന്‍ മടിയായി. കയറിപ്പോയ വഴീയിലൂടെയുളള മടക്കവും ഒരു പ്രത്യേക അനുഭവമായിരുന്നു. ഉളള് കിടുങ്ങുന്ന അനുഭവം. വീതികുറഞ്ഞതും കുത്തനെയുളളതും ഹെയര്‍പിന്‍‌ പോലെ വളഞ്ഞതുമായ 22 വളവുകള്‍ താണ്ടിയുളളയാത്ര....ഓര്‍മകളില്‍ നിന്ന് ഒരിക്കലും മായില്ല. ഉച്ചയ്ക്ക് ഒരു മണിക്ക് ഞങ്ങള്‍ ഹാപ്പിലാന്‍റില്‍ എത്തി.ഉച്ചഭക്ഷണം കഴിച്ചു .തുടര്‍ന്ന് ഹാപ്പിലാന്റിലെ വിവിധ റൈഡുകളില്‍ കയറി. ആടുന്ന കപ്പല്‍ ,ആട്ട്തൊട്ടില്‍ ,ജയന്റ് വീല്‍,ചെറിയ ഗുഹ തുടങ്ങിയ റൈഡുകളിലും വേവ് പൂള്‍,വാട്ടര്‍ഫൗണ്ടൈയ്ന്‍  തുടങ്ങിയ ജലബന്ധിത കളികളിലുമായി ഏറെ നേരം അവിടെ ചിലവഴിച്ചു. കൂട്ടുകാര്‍ പലരും അവര്‍ക്കാവശ്യമുള്ള കളിപ്പാട്ടങ്ങളും മറ്റും വാങ്ങി 5 മണിക്ക് കല്ലമ്പലത്തുള്ള തണല്‍ റെസ്റ്റോറന്റി എത്തി. സായാഹ്ന ഭക്ഷണം കഴിച്ചു. കൃത്യം7 .30 ന് കൊട്ടിയത്തെത്തി . രക്ഷിതാക്കളും,ഹെഡ് മാസ്റ്ററും ഞങ്ങളേയും കാത്ത് അവിടെ നില്‍പ്പുണ്ടായിരുന്നു
                         "ഒരു കിളിയൊച്ച ഒരു, കാട്ടുചോല, മുഖം തൊട്ട് കടന്ന് പോകുന്ന മൂടല്‍ മഞ്ഞ് "ഇവ ഇന്ദ്രിയങ്ങളെ ഉണര്‍ത്തുന്ന അനുഭവങ്ങളാണ്. ഒരു യാത്ര ഉജ്ജ്വലമാകുന്നത് അത് മനസില്‍ പുനനസൃഷ്ടിക്കുമ്പോഴാണ്. അത്തരം സവിശേഷത നിറഞ്ഞ ഒരു യാത്രാനുഭവമായിരുന്നു ഞങ്ങളുടെ ഈ വര്‍ഷത്തെ പഠന വിനോദയാത്ര. ഞങ്ങള്‍ക്ക് ഇതിനവസരം തന്ന അധ്വാപകര്‍ക്കും രക്ഷിതാകള്‍ക്കും നന്ദി പറഞ്ഞ് കൊണ്ട് നിര്‍ത്തുന്നു

ജലശ്രീപദ്ധതി -പ്രവര്‍ത്തനങ്ങള്‍ 2013-14

 ത​ഴുത്തല മുസ്ലീം യു.പി.എസ്
 
               ജലശ്രീപദ്ധതി -പ്രവര്‍ത്തനങ്ങള്‍ 2013-14




          തഴുത്തല മുസ്ലീം യു.പി.എസ്സിലെ ജലശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീഭദ്ര,ലിനേഷ് എന്നിവര്‍ ഭാരവാഹികളായിട്ടുള്ള 21 അംഗസമിതി പ്രവര്‍ത്തിക്കുന്നു.

                                                         നടന്ന പ്രവര്‍ത്തനങ്ങള്‍

1.സ്കൂള്‍ കോമ്പൗണ്ടില്‍ നിന്നും മഴക്കാലത്ത് വെള്ളം ഒഴുകി പോകാതിരിക്കുന്നതിന്  വിവിധ ഭാഗങ്ങളിലും മഴക്കുഴി നിര്‍മിച്ചു.ഒപ്പം വാഴാ,പച്ചക്കറി എന്നിവ നട്ടുപിടിപ്പിച്ചു
2.സ്കൂള്‍ ഗ്രൗണ്ടില്‍ബദാം തൈകള്‍ നട്ടു.
3.തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജലസംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
4ജലസംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്ന ഒരു പ്രദര്‍ശനം ലോകജലദിനമായ മാര്‍ച്ച് 22 ന്  സംഘടിപ്പിക്കാന്‍ തീരുമാനിച്ചു .
അതിന്റെഭാഗമായി  പോസ് റ്റര്‍  നിര്‍മ്മാണം ,പ്രസംഗം ,മുദ്രാഗീതങ്ങള്‍  എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ ചുമതലപ്പെടുത്തി.തെരഞ്ഞടുക്കപ്പെട്ട  കുട്ടികളില്‍ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി  ജലം വില്പനച്ചരക്കാവുന്ന അവസ്ഥയെക്കുറിച്ച്  ചര്‍ച്ച സംഘടിപ്പിക്കുകയും രൂപപ്പെടുന്ന ആശയം പ്രസംഗമായി സ്കൂള്‍ വേദിയില്‍ അവതരിപ്പിക്കാന്‍ കുട്ടികളെ ചുമതലപെടുത്തി.