2014/15 അദ്ധ്യായന വർഷത്തേക്ക് എല്ലാ കൂട്ടുകാർക്കും സ്വാഗതം
പുതിയ അദ്ധ്യായന വർഷത്തെ പ്രേവേശനോത്സവം പൂർവാധികം ഭംഗിയായി ആഘോഷിച്ചു .പുത്തെൻ കൂട്ടുകാർക്കു വര്ണ ബലൂണുകളും പീപ്പിയും സ്കെച്ചും ക്രയോണ്‍സും ചിത്രപുസ്തകവും നല്കി.മുത്തുകുടയും ചെണ്ടമേളവും താലപ്പൊലിയും ഒക്കെയായി ഘോഷയാത്ര നടത്തി നാടിളക്കി പുതു വർഷത്തിൻറെ വരവറിയിച്ചു .രക്ഷിതാക്കളും പൂർവ വിദ്ധ്യാര്തികളും അടക്കം ആയിരത്തോളം പേര് സ്കൂളിൽ വിരുന്നെത്തി .എല്ലാ വിരുന്നുകാർക്കും പായസം നല്കി ,ആഘോഷം മധുരതരമാക്കി .പായസ വിതരണം രക്ഷകര്താക്കൾ ഏറ്റെടുത്തു .അണ്‍ aided സ്കൂൾ കളിൽ നിന്നും ഈ വര്ഷം വന്നു ചേർന്ന അൻപതോളം കുട്ടികളുടെ രക്ഷിതാക്കൾ എല്ലാ ക്ലാസ്സിലും കുട്ടികള്ക്ക് പായസം വിതരണം നടത്തി പുതുവർഷ ആഘോഷത്തിൽ പങ്കു ചേർന്നു .
No comments:
Post a Comment