Monday, 18 August 2014

ഒന്നാം ക്ളാസ്സിലെ മലയാളത്തിൽ കുട്ടികൾക്കായി നല്കാൻ ജീവികളുടെ പാർപ്പിടത്തെ ക്കുറിച്ചുള്ള പോസ്റ്റ്

ഒന്നാം ക്ളാസ്സിലെ മലയാളത്തിൽ കുട്ടികൾക്കായി നല്കാൻ ജീവികളുടെ പാർപ്പിടത്തെ ക്കുറിച്ചുള്ള പോസ്റ്റ് 

                                    പാർപ്പിടം 

                        ഡോ ഷീജാകുമാരി കൊടുവഴനൂർ

  കുട്ടി        കുരുവീ കുഞ്ഞിക്കുരുവീ നിൻ 

                പാർപ്പിടമേതാ പറയാമോ?

കുരുവി     വേപ്പ് മരത്തിൽ അതാ കാണ്മു 

              ഞാൻ പാർക്കുന്നൊരു ചെറു കൂട് 

കുട്ടി   തത്തേ  തത്തേ തത്തമ്മേ നീ      

         പാർക്കുവതെവിടെ പറയൂല്ലേ 

തത്ത   ദൂരെ മരത്തിൻ ചില്ലയിലെ   

         പൊത്തിൽ വസിപ്പേൻ  സകുടുംബം

കുട്ടി    സിംഹത്താനെ ചൊല്ലുക നീ   

          പാർക്കുവതെവിടെ സുഖമായ് നീ 

സിംഹം-  മൃഗരാജാവിനു ചേർന്ന  വിധം    

          കാട്ടിലെ ഗുഹയിൽ വസിപ്പൂ ഞാൻ

കുട്ടി    മൂർഖൻ  പാമ്പേ  പറയൂ നീ   

             നിന്നുടെ പാർപ്പിടം ഏതാണ് -- 

പാമ്പ്‌   മണ്ണിന്നടിയിലെ മാളത്തിൽ 

          തന്നെ വസിപ്പൂ ഞാനെന്നും 

കുട്ടി     ചിതലേ പറയുക എന്നോട്     

      പാർക്കാൻ എവിടെയിടം തേടി? 

ചിതൽ  -മണ്ണാൽ തീർത്തൊരു പുറ്റിൽ ഞാൻ                     

കൂട്ടരോടോത്തേ  വാഴുന്നു

                                       വിവിധ ജീവികളുടെ  പാർപ്പിടം  












No comments:

Post a Comment